കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണം: സിപിഐ എം
കോലഞ്ചേരി :കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് സിപിഐ എം കോലഞ്ചേരി ഏരിയാ സമ്മേളനം ആവശ്യപ്പെടു. റിഫൈനറിയിലെ നിയമനങ്ങൾ സ്ഥിരപെടുത്തണം. സ്ഥിരസ്വഭാവമുള്ള തൊഴിലുകൾ
കരാർ നൽകുന്ന നടപടി അവസാനിപ്പിക്കണം.സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി തറക്കല്ലിട്ട അമ്പലമുകളിലെ 11300 കോടി രൂപയുടെ പോളിയോൾ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഇതുമൂലം ആയിരകണക്കിന് കരാർ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 2019 മുതൽ കൊച്ചി റിഫൈനറിയിൽ സ്ഥിരം നിയമനമില്ല. ഐടിഐ യോഗ്യതയുള്ളവരെ
നിയമനങ്ങൾക്ക് പരിഗണിക്കുന്നില്ല സ്ഥിരം സ്വഭാവമുള്ള തൊഴിലുകളെല്ലാം കരാർവൽക്കരിക്കുകയാണ്.
ഫാക്ടിനെ ആധുനികവൽക്കരിക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കണം. ഉൽപാദന പ്രതിസന്ധി പരിഹരിക്കണം.
എച്ച്ഒസി കൊച്ചി റിഫൈനറിയിൽ ലയിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തുക. കടയിരുപ്പ് സിഎച്ച്സിയിൽ ഡയാലിസിസ് സെൻ്റർ ആരംഭിക്കുക. അമ്പലമേട് അയ്യൻകുഴി പ്രദേശം കൊച്ചി റിഫൈനറി ഏറ്റെടുക്കുക. അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ ആശങ്ക പരിഹരിക്കണം, കൊച്ചിയിലെ വികസനം
കോലഞ്ചേരിയിലേക്ക് കൂടി നീട്ടണം എന്നീ
പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 23 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയാ സെക്രട്ടറി സി കെ വർഗീസ് എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ്മ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, സി ബി ദേവദർശനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു.
എൻ എസ് സജീവൻ ക്രസൻഷ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വഗതസംഘം ജനറൽകൺവീനർ എൻ വി കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.
വെള്ളി വൈകിട്ട് അഞ്ചിന് ബഹുജന റാലിയും ചുവപ്പു സേനാപരേഡും നടക്കും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( സ്വകാര്യ ബസ് സ്റ്റാൻ്റിന് സമീപം) ചേരുന്ന പൊതുസമ്മേളനം
സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പങ്കെടുക്കും.
കോലഞ്ചേരി :സിപിഐ എം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായി കെ കെ ഏലിയാസിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. എൻ എം അബ്ദുൾകരിം, എൻ കെ
ജോർജ്, എൻ എസ് സജീവൻ, എൻ വി കൃഷ്ണൻകുട്ടി, എം കെ മനോജ്, ജിൻസ് ടി മുസ്തഫ, സി പി ഗോപാലകൃഷ്ണൻ, വി കെ അജിതൻ, എൻ വി വാസു, അഡ്വ. ഷിജി ശിവജി, പി ടി അജിത്, കെ സനൽകുമാർ, കെ എ ജോസ്, എൻ ജി സുജത്കുമാർ, ബി ജയൻ, എം എൻ അജിത്, പി ടി കുമാരൻ, വിഷ്ണു ജയകുമാർ, ബിന്ദു മനോഹരൻ, ജൂബിൾ ജോർജ് എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
Get Outlook for Android