Back To Top

September 19, 2025

ശുചിത്വ സംഗമം സംഘടിപ്പിച്ചു

 

പിറവം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭതല വിവര വിജ്ഞാന വ്യാപന പ്രവർത്തനത്തിൻ്റെ ഭാഗമായി ശുചിത്വ സംഗമം സംഘടിപ്പിച്ചു. പ്രാദേശികതലത്തിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനം മെച്ചപ്പെടുത്തുകയും, നിലവിൽ നഗരസഭ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം ശുചിത്വ സേനാംഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രൂപ്പ് ചർച്ച, സംഘാംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കൽ, ടീം അംഗങ്ങളെ ആദരിക്കൽ, മികച്ചപ്രവർത്തനം കാഴചവച്ച പ്രവർത്തകർക്ക് പ്രത്യേക ആദരം, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ നടന്നു.

പിറവത്ത്‌ കുട്ടികളുടെ പാർക്കിൽ നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളേയും ഉൾപ്പെടുത്തി നടത്തിയ ശുചിത്വ സംഗമം നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ് അധ്യക്ഷത വഹിച്ചു. സ്നേഹിത പോലീസ് എക്സ്സ്റ്റൻഷൻ സെൻ്റർ കമ്മ്യൂണിറ്റി കൗൺസിലേറ്റർ കെ.കെ മേരി ക്ലാസ് നയിച്ചു.

അഡ്വ.ബിമൽ ചന്ദ്രൻ, ജൂബി പൗലോസ് ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമാ വിജയൻ, ഡോ.സഞ്ജിനി പ്രതീഷ്, പ്രീമ സന്തോഷ്, നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ എം.എക്സ് വിൽസൺ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജോയ്‌ രാമചന്ദ്രൻ, കെ.എസ്.ഡബ്ല്യൂ.എം.പി ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

ചിത്രം: പിറവത്ത്‌ നടത്തിയ ശുചിത്വ സംഗമം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

തിരുമറയൂർ — കോട്ടപ്പുറം റോഡിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി വീണു –…

Next Post

നിര്യാതനായി

post-bars