Back To Top

September 19, 2025

തിരുമറയൂർ — കോട്ടപ്പുറം റോഡിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി വീണു – പോസ്റ്റുകളും ലൈനുകളും താറുമാറായി     

 

 

പിറവം : എടക്കാട്ടുവയൽ പഞ്ചായത്തിൽ തിരുമറയൂർ — കോട്ടപ്പുറം റോഡിൽ മാങ്ങടപ്പിള്ളി കുരിശടിക്കു സമീപം വഴിയരികിൽ ഏറെ അപകടാവസ്ഥയിൽ നിന്നിരുന്ന രണ്ടു മരങ്ങൾ കടപുഴകി വീണു . മൂന്നോളം പോസ്റ്റുകളും ലൈനുകളും താറുമാറാക്കി.പൊതു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരങ്ങൾ മുറിച്ചു മാറ്റണമെന്ന് മാസങ്ങൾ ക്കു മുമ്പ് പ്രദേശവാസികൾ പഞ്ചായത്ത് കമ്മറ്റി ക്കു അപേക്ഷ നൽകിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കുകയും ആയതിനു വേണ്ടി ടി മരങ്ങൾക്കു സമീപത്തെ ഇലക്ട്രിക് ലൈൻ അഴിച്ചു മാറ്റി തരണമെന്ന് ആവശ്യപ്പെട്ടു കെ.എസ് ഇ ബി ക്കു കത്ത് നൽകുകയും ഓഫീസിൽ നേരിട്ട് ചെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും നടപടികൾ ഒന്നും എടുത്തില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു .

 

ചിത്രം : തിരുമറയൂർ — കോട്ടപ്പുറം റോഡിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി വീണ നിലയിൽ

 

Prev Post

മുട്ടമ്പലം അടിപ്പാതക്ക് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കും. ഫ്രാൻസിസ് ജോർജ് എം.പി.

Next Post

ശുചിത്വ സംഗമം സംഘടിപ്പിച്ചു

post-bars