Back To Top

September 18, 2024

പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു

പിറവം: രാമമംഗലം ഹൈസ്കൂളില്‍ നടക്കുന്ന പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ച. സ്കൂള്‍ മാനേജർ കെ.എൻ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.   വൈസ് പ്രസിഡന്‍റ് മേരി എല്‍ദോസ്, മെമ്ബർമാരായ ജിജോ ഏലിയാസ്, ആലീസ് ജോർജ്, ഷൈജ ജോർജ്, അശ്വതി മണികണ്ഠൻ, അഞ്ജന ജിജോ, സണ്ണി ജേക്കബ്,
By
കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി
September 9, 2024

കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി

പിറവം : കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി. ഭാര്യ- അന്നക്കുട്ടി പാറത്തോട് നെടിയക്കുഴി കുടുംബാംഗം. മക്കൾ- ബിജു, ബീന .മരുമക്കൾ- സിന്ധു തൊടുവായിൽ വട്ടപ്പാറ, സണ്ണി കക്കട്ടിൽ തിരുവഞ്ചൂർ. സംസ്ക്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് കരകോട് കനാൽ ഭാഗത്ത് ഉള്ള സഹോദരന്റെ വസതിയിൽ നിന്ന് ശ്രുശൂഷകൾ
By
August 13, 2024

സപ്തസ്വര കലാ-സാംസ്ക്കാരിക സംഘടന വാർഷിക പൊതുയോഗം നടത്തി.

  പിറവം : സപ്തസ്വര കലാ-സാംസ്ക്കാരിക സംഘടനയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് എം.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ ഷൈൻ ടെക്സ്റ്റയിത്സിൽ ഹാളിൽ ചേർന്നു. ജനറൽ സെക്രട്ടറി സജികുമാർ ചാത്തൻകുഴി വരവ് ചെലവു കണക്കും, റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് വയനാട്‌ ഉരുൾ പൊട്ടൽദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു. സംഘടനയുടെകമ്മറ്റിയംഗങ്ങൾക്കുള്ള ഐഡിറ്റി കാർഡ് വിതരണവും നടത്തി. അജിമോൻ കളമ്പൂർ
ഔഷധക്കഞ്ഞി വിതരണം ചെയ്തു.
July 22, 2024

ഔഷധക്കഞ്ഞി വിതരണം ചെയ്തു.

    പിറവം : പിറവം നഗരസഭ 23, 24 ഡിവിഷനുകളുടെയും പാഴൂർ എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയുടെയും നാഗാർജുന ആയുർവേദിക്സിന്റെയും ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു.പാഴൂർ ഗവ. എൽ. പി സ്കൂളിൽ നടന്ന ഔഷധക്കഞ്ഞി വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി. ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിച്ചു.
ഇലഞ്ഞി – പുതുവേലി – പെരുവ റോഡില്‍ ഇലഞ്ഞി കാലാനിമറ്റം ഭാഗത്ത് ടോറസിന്റെ പിറകുവശത്തെ ഡോർ തനിയെ തുറന്ന് ഒന്നര ഇഞ്ച് മിറ്റല്‍ റോഡില്‍ വീണു
May 21, 2024

ഇലഞ്ഞി – പുതുവേലി – പെരുവ റോഡില്‍ ഇലഞ്ഞി കാലാനിമറ്റം ഭാഗത്ത് ടോറസിന്റെ

  കൂത്താട്ടുകുളം: ഇലഞ്ഞി – പുതുവേലി – പെരുവ റോഡില്‍ ഇലഞ്ഞി കാലാനിമറ്റം ഭാഗത്ത് ടോറസിന്റെ പിറകുവശത്തെ ഡോർ തനിയെ തുറന്ന് ഒന്നര ഇഞ്ച് മിറ്റല്‍ റോഡില്‍ വീണു.പുറകെ വന്ന രണ്ട് ടൂവീലറുകള്‍ മെറ്റലില്‍ കയറി മറിഞ്ഞുവെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു. മെറ്റല്‍ ഭാഗങ്ങള്‍ ഇലഞ്ഞി ടൗണ്‍ വരെ വീണ് യാത്ര ചെയ്യാൻ പറ്റാത്ത വിധമായി.
May 17, 2024

സുവിശേഷ യോഗം

    പിറവം : ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 18 ശനിയാഴ്ച വൈകീട്ട് 7 മണി മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. സി.വി. ജോർജ് പ്രസംഗിക്കും.