Back To Top

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.
October 31, 2023

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം

മുളന്തുരുത്തി : മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഡോ. രാജീവ്‌ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍കെയര്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ രേണു സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ ഡോ
നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.
October 31, 2023

നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍

പിറവം : നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.പരേതൻ റ്റാമ്ബാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. ഭാര്യ ടീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്.   മക്കള്‍: റോണി, റ്റോണി, സാന്ദ്രാ (എല്ലാവരും ടാമ്ബ‌). മരുമക്കള്‍: ശ്രീയ (കോട്ട‌യം കാരിമറ്റം കുടുബാംഗം). സംസ്കാരം പിന്നീട്.  
പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.
October 31, 2023

പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.

പിറവം : കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.കളമ്ബൂരില്‍ ഒരു വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു.   ഞായറാഴ്ച വൈകിട്ടോടെയാണ് കാറ്റും മഴയും നാശം വിതച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ തിരുമറയൂര്‍, വട്ടപ്പാറ പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടമുണ്ടായി. പിറവം പോലീസ് സ്റ്റേഷന്‍റെ
ജല വിതരണം മുടങ്ങും.
October 28, 2023

ജല വിതരണം മുടങ്ങും.

കൊച്ചി: കക്കാട് പമ്ബ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്നതിനാല്‍ ഞായറാഴ്ച പിറവം നഗരസഭയിലും പാമ്ബാക്കുട, രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, ഇടയ്ക്കാട്ടുവയല്‍, ആമ്ബല്ലൂര്‍, ഉദയംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജല വിതരണം മുടങ്ങും.
സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
October 27, 2023

സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

പിറവം: സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍ (ചാപ്പല്‍ പള്ളി) പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ.എല്‍ദോസ് ബാബു കൊടിയേറ്റി.   ഇന്ന് രാവിലെ ഏഴിന് കുര്‍ബാനയും, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയും, മധ്യസ്ഥ പ്രാര്‍ഥനയും. നാളെ രാവിലെ 7.30 ന് പിറവം വലിയ പള്ളി വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിന്‍റെ കാര്‍മികത്വത്തില്‍ കുര്‍ബാന. വൈകുന്നേരം
മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.
October 26, 2023

മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.

മണീട് : മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിനെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ശുചിത്വ സമിതി, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മാലിന്യ ശേഖരണം തീവ്രമായി നടപ്പിലാക്കുകയാണ്.   വിപുലമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ