Back To Top

April 10, 2026

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്

 

പിറവം : പിറവം പള്ളി കവലയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വെള്ളൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ തിലകൻ (57) ന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 15 ആണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിറവം ടൗണിൽ നിന്നും വൺവേ റോഡിലൂടെ എത്തിയ ഓട്ടോറിക്ഷയും വില്ലേജ് ഓഫീസ് ഭാഗത്തുനിന്ന് വന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. സമീപകാലത്തായി കെ.എസ്.ഇ.ബി. റോഡരികിൽ സ്ഥാപിച്ച വലിയ ബോക്സുകൾ കാരണം വൺവേ റോഡിൽനിന്ന് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വില്ലേജ് ഓഫീസിന്റെ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണുവാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. പള്ളിക്കവലയിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിട്ടുണ്ട് .

 

 

Prev Post

പിറവം മണ്ഡലത്തിൽ വോട്ടെടുപ്പ് തികച്ചും സമാധാനപരം

Next Post

സിനിമ പ്രദർശനം നടക്കുന്നതിനിടയിൽ തിയേറ്ററിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി

post-bars