ബി പി സി കോളജ് യൂണിയൻ ഉദ്ഘാടനം
പിറവം : പിറവം ബി പി സി കോളജ് യൂണിയന്റെയും ആർട്ട്സ് ക്ളബിന്റെയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സിനിമാ സീരിയൽ താരം ഗായത്രി വർഷ നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ അഭിനന്ദ് സി റ്റി അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ബേബി പോൾ, സ്റ്റാഫ് അഡ്വൈസർ ഡോ.റെജി ജോസഫ്, ആർട്ട്സ് ക്ളബ് പ്രസിഡന്റ് സിന്ധു തോമസ്, ഫാദർ പൌലോസ് കാളിയമേലിൽ, ജനറൽ സെക്രട്ടറി ഗ്രീഷ്മ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
ചിത്രം : പിറവം ബി പി സി കോളജ് യൂണിയൻ ഉദ്ഘാടനം സിനിമാ സീരിയൽ താരം ഗായത്രി വർഷ നിർവ്വഹിക്കുന്നു
.
