ബോധവത്കരണ ക്ലാസ്
കോലഞ്ചേരി : സെൻ്റ്: പിറ്റേഴ്സ് ബി.എഡ് കോളേജിലെ 49 വിദ്യാർത്ഥികൾക്ക് പ്രഥമ ശുഷ്രൂഷയെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ രാവിലെ 10 മണിക്ക് പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻറ് റെസ്ക്യു ഓഫീസർ പി.ആർ.ഉണ്ണിക്കൃഷ്ണൻ, പി. കെ. സജീവൻ, ആർ.യു.റെജുമോൻ ,എസ്.വിഷ്ണു എന്നിവർ ചേർന്ന് ‘തീ, ജലാശയ അപകടം, റോഡപകടം ,പാചക വാതക എന്നീദുരന്തങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് ക്ലാസും ഡെമോൺസ്ട്രേഷനും നടത്തി .ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ചു.