Back To Top

January 2, 2025

മൂവാറ്റുപുഴ-പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം

By

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പിറവം റോഡിൽ

നിയന്ത്രണം നഷ്ടപ്പെട്ട കാർ

വൈദ്യുത

പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ്

അപകടം. മാറാടി എയ്ഞ്ചൽ വോഴ്സ്

പടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക്

12.30ഓടെയുണ്ടായ അപകടത്തിൽ പിറവം

സ്വദേശികൾക്ക് പരിക്ക്. പിറവം ബഥേൽ

ജോജി ചാക്കോ(50), ഭാര്യ ജെസി(49),മകൻ

ഗ്ലാഡ്സൺ(18) എന്നിവർക്കാണ്

അപകടത്തിൽ പരിക്കേറ്റത്.

കോതമംഗലത്തുനിന്ന് പിറവത്തേക്ക്

പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം

നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ

വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറി

തലകീഴായ് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ

പ്രദേശവാസികൾ മൂവാറ്റുപുഴ ജനറൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും

പരിക്കുകൾ ഗുരുതരമല്ല.

Prev Post

പീഡനക്കേസില്‍ 15 വര്‍ഷം തടവും 35,000 രൂപ പിഴയും

Next Post

കെ എസ് ടി എ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

post-bars