ആമ്പലൂർ കെ.ജി. രഞ്ജിത് പ്രസിഡണ്ട്- ഷീല സത്യൻ വൈസ് പ്രസിഡണ്ട്
പിറവം : ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കെ.ജി രഞ്ജിത്തും, വൈസ് പ്രസിഡണ്ടായി ഷീല സത്യനും തെരഞ്ഞെടുക്കപ്പെട്ടു . 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് 9 ,യു.ഡി.എഫ് 8, എസ്.ഡി.പി.ഐ. 1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിലെ എൻ.സി.വേണു 8 വോട്ടും കെ.ജി’ രഞ്ജിത്ത് 9 വോട്ടും നേടി.എസ്.ഡി.പി.ഐ. പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷീല സത്യന് 9 വോട്ടും ലീലാ ഗോപാലന് 8 വോട്ടും ലഭിച്ചു.
ചിത്രം : കെ.ജി. രഞ്ജിത് ( പ്രസിഡണ്ട് ) , ഷീല സത്യൻ ( വൈസ് പ്രസിഡണ്ട് )
