Back To Top

July 9, 2026

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു.

കൂത്താട്ടുകുളം  : റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടില്‍ സി.ജെ.ജോസഫ് (82) ആണ് മരിച്ചത്.

 

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാല്‍ ലോറി ജോസഫിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു

അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തെ കൃഷ്ണ പാച്ച്‌ വർക്സ് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ പരേതയായ ബേബി ജോസഫ്. മക്കള്‍: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കള്‍: മായ (നഴ്സ്, ഓസ്ട്രേലിയ), ഷിങ്കിള്‍ (അധ്യാപിക, ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍, പാലക്കുഴ). സംസ്കാരം പിന്നീട്.

Prev Post

നിര്യാതയായി

Next Post

വൈ .എം.സി.എ. കുടുംബ സംഗമവും ,റ്റി.ഒ ഫിലിപ്പ് അനുസ്മരണം നടത്തി     …

post-bars