ഇന്ത്യൻ ലോയേഴസ് കോൺഗ്രസ് കോലഞ്ചേരി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു.
കോലഞ്ചേരി:ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകനായ ഗോപകുമാർ പാണ്ഡവത്തിനെ പോലീസ് അതിക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോലഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ കോലഞ്ചേരി കോടതി സമുച്ചയത്തിന് മുന്നിൽ ശക്തമായ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ : സജോ സക്കറിയ ആൻഡ്രൂസ് അദ്ധ്യക്ഷ വഹിച്ച പ്രതിഷേധ യോഗം മുതിർന്ന അഭിഭാഷകൻ അഡ്വ വി.കെ. ജോയി ഉദ്ഘാടനം ചെയ്തു. അഡ്വ: സി.പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബാർ അസ്സോസിയേഷൻ ട്രഷറർ ഹരിത ഹരിഹരൻ, യൂണിറ്റ് സെക്രട്ടറി അഡ്വ: കെ.സി.ജീനീബ്, യൂണിറ്റ് ഭാരവാഹികളായ അഡ്വ. അജയ് സജി, അഡ്വ:ആതിര അപ്പുക്കുട്ടൻ, അഡ്വ : ശില്പ ഗോപാലൻ, മുതിർന്ന അഭിഭാഷകൻ അഡ്വ: വി.ജെ. കുര്യാക്കോസ്, അഡ്വ. സി. ടി. സോമൻ, അഡ്വ. അശ്വതി കൃഷ്ണൻ, അഡ്വ. അയന, അഡ്വ : സുനിൽ കുമാർ തുടങ്ങി നിരവധി അഭിഭാഷകരും ക്ലാർക്കുമാരും പങ്കെടുത്തു. മുതിർന്ന അഭിഭാഷകനെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.