Back To Top

August 10, 2024

അയർലണ്ടിലെ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

 

 

പിറവം : അയർലണ്ട് ,ന്യൂ പോർട് , കൗണ്ടി മയോയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സ് മരണപ്പെട്ടു.റോസ് കോമൺ ഹോസ്‌പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പിറവം കക്കാട് കളപുരയ്‌ക്കൽ സാജു വർഗീസിന്റെ (കുര്യാക്കോസ്) ഭാര്യ ലിസി സാജു (60 ) ആണ് മരണപ്പെട്ടത് .എൻ .59 റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ വ്യഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇപ്പോൾ കൗണ്ടി കിൽഡയറിലാണ് ഇവർ താമസിക്കുന്നത്. ഇതേ വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് അടക്കം മറ്റ് രണ്ട് പേർക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതായാണ് റിപ്പോർട്ടുകൾ.ഇവരെ മയോ യൂണിവേഴ്‌സിറ്റി ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Prev Post

ആയുർവേദ ആതുര സേവന രംഗത്ത് 55 വർഷം പിന്നിടുന്ന ഡോ. കെ വി…

Next Post

കളമ്പൂർ പട്ടകുന്നേൽ മറിയാമ്മ വർഗ്ഗീസ് (85) നിര്യാതയായി

post-bars