എൽ.പി. സ്‌കൂൾ കുട്ടികൾക്ക് യൂണിഫോമും , പഠനോപകരണങ്ങളും വിതരണം ചെയ്തു
പിറവം : ആർ.ജെ.ഡി. യുടെ നേതൃത്വത്തിൽ പിറവം ഗവർമെന്റ്
എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യുണിഫോം നൽകി, അതോടൊപ്പം കുട്ടികൾക്ക് പoനോപകരണങ്ങളും വിതരണം ചെയ്തു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ജെയ്സൺ പാനികുളങ്ങര പoനൊപകാരണങ്ങളുംയുണിഫോം സ്കൂൾ ഹെഡ് മിസ്ട്രസ് ജ്യോതിക്ക് കൈമാറി, ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട്, ജില്ലാ സെക്രട്ടറിപി.വി. ദുർഗാ പ്രസാദ്, കെ.ജി. രാജേഷ് കുമാർ, സിജു മുളന്തുരുത്തി, ബിനോയ് കുര്യാക്കോസ്, രാമചന്ദ്രൻ സന്ധ്യ ഉല്ലാസ് എന്നിവർ പങ്കെടുത്തു .
