Back To Top

August 3, 2024

ഉരുള്‍പൊട്ടലില്‍ ഭവന മടക്കം സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കൂത്താട്ടുകുളം നഗരസഭ താമസ സൗകര്യത്തിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം വീടുകള്‍ നിർമ്മിച്ച്‌ നല്‍കും.

കൂത്താട്ടുകുളം : ഉരുള്‍പൊട്ടലില്‍ ഭവന മടക്കം സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കൂത്താട്ടുകുളം നഗരസഭ താമസ സൗകര്യത്തിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം വീടുകള്‍ നിർമ്മിച്ച്‌ നല്‍കും.സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, കുടുംബശ്രീകള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് സമാഹരിക്കുന്ന തുകയായിരിക്കും ഇതിന് ഉപയോഗിക്കുക.

കൂടാതെ നഗരസഭയുടെ ഫണ്ടില്‍ നിന്ന് 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ നിധിയിലേക്ക് നല്‍കുമെന്നും കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനമെടുത്തതായി നഗരസഭാ അധ്യക്ഷ വിജയാ ശിവൻ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് ഭവന നിർമ്മാണ പദ്ധതിക്ക് 1 ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പ്രിൻസ് പോള്‍ ജോണ്‍ വാഗ്ദാനം നല്‍കി.

ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിജി ഷാനവാസ്, അംബികാ രാജേന്ദ്രൻ , കൗണ്‍സിലർമാരായ പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ബേബി കീരാന്തടം, ജിഷാ രഞ്ജിത്ത്, സാമോള്‍ സുനില്‍ , സുമ വിശ്വംഭരൻ, സെക്രട്ടറി ഷീബ എസ് എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Prev Post

ദുരിതക്കയത്തില്‍ കൈത്താങ്ങായി കൂത്താട്ടുകുളം നഗരസഭ.

Next Post

വയനാടിന് ഒരു കൈത്താങ്ങായി എ. ഐ. വൈ. എഫ് 

post-bars