Back To Top

August 2, 2024

കേരളത്തിലെ ആറ് ജില്ലകളില്‍ ചൂരല്‍മല ആവര്‍ത്തിക്കും; മുന്നറിയിപ്പ് നല്‍കി ഐഎസ്‌ആര്‍ഒയുടെ മണ്ണിടിച്ചില്‍ പട്ടിക

തിരുവനന്തപുരം: മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച്‌ ഐഎസ്‌ആർഒ തയ്യാറാക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ആറ് ജില്ലകള്‍.കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട് ജില്ല ഉള്‍പ്പെടെയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ആണ് പട്ടികയില്‍ ഒന്നാമത്.

17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്‌ആർഒ തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നുള്ള നാല് ജില്ലകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ തൃശ്ശൂർ ജില്ല മൂന്നാംസ്ഥാനത്താണ്. ഇതിന് പിന്നാലെ അഞ്ചാം സ്ഥാനത്ത് പാലക്കാട് ഉണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് യഥാക്രമം ഏഴ്, പത്ത് സ്ഥാനങ്ങളാണ്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാടിന് 13ാം സ്ഥാനമാണ് പട്ടികയില്‍ ഉള്ളത്. 18ാംസ്ഥാനത്ത് ഇടുക്കിയും ഉണ്ട്. പശ്ചിമഘട്ട മലനിരകളുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ വരും വർഷങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പും പട്ടിക തരുന്നു. മറ്റ് പ്രദേശങ്ങള്‍ക്ക് അപകട ഭീഷണി കുറവാണ്.

 

അതേസമയം ഹിമാലയൻ മേഖലകളിലെ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ പശ്ചിമഘട്ട മേഖലകളില്‍ അപകട സാദ്ധ്യത കുറവാണ്. ഹിമാലയൻ മലനിരയിലാണ് രുദ്രപ്രയാഗ്. മേഖലയില്‍ പ്രകൃതി ദുരന്തങ്ങള്‍ പതിവാണ്.

Prev Post

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കടവൂർ സണ്ണിയുടെ വീട്ടില്‍ അഭയംതേടിയ 35 പേർക്ക് ലഭിച്ചത് പുതുജീവൻ.

Next Post

സി.കെ.റെജി അനുസ്മരണം – കരിയർ ഗൈഡൻസ് ക്ലാസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.  

post-bars