ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ഡോക്ടേഴ്സ് ദിനമാചരിച്ചു.
പിറവം : സാമൂഹിക പ്രതിബദ്ധതയുള്ള ആതുര ശുശ്രൂഷകരാണ്
സമൂഹത്തിനാവശ്യമെന്നും പൂർണ്ണമായ സമർപ്പണമാണ് ഓരോ
ഡോക്ടറുടെയും മുഖമുദ്രയെന്നും ഡോക്ടർ വിവ വിനോയി. ഇലഞ്ഞി
സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ഡോക്ടേഴ്സ് ദിനാഘോഷം
ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വിവ വിനോയി. താൻ പഠിച്ച
സ്കൂളിൽ തന്നെ ഈ ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ
ചാരിതാർത്ഥ്യമുണ്ടെന്ന് പൂർവ വിദ്യാർത്ഥിയായ ഡോ. വിവ വിനോയി
എടുത്തു പറഞ്ഞു. ചടങ്ങിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, പോൺസി സോണി , സാലി കെ .മത്തായി എന്നിവർ പ്രസംഗിച്ചു
