മണീട് ഗ്രാമപഞ്ചായത്തിൽ വയോ രക്ഷ, മാതൃവന്ദനം പദ്ധതികളുടെ ഉദ്‌ഘാടനം നടത്തി.
പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഏഴക്കരനാട് ഗവ:ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന വയോരക്ഷ മാതൃവന്ദനം പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോൾ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോടോം പോൾ , ബ്ലോക്ക് അംഗങ്ങളായ പി കെ പ്രദീപ്, ജ്യോതി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ മോളി തോമസ് , പി എസ് ജോബ്, സി.ടി. അനീഷ്, വിജെ ജോസഫ് ശോഭാ ഏലിയാസ് രഞ്ജി സുരേഷ് ,സോജൻ എ കെ , പ്രമോദ് പി , മിനു മോൻസി ആയുർവേദ ഡോക്ടർമാരായ ബെസി മേരി ജോയി, ആതിര എം.പി., ഡോ. ഹേമേഷ് പി ജോഷി ആശാവർക്കർമാർ സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിൽ 250 ഓളും അംഗങ്ങൾ പങ്കെടുത്തു.
