Back To Top

June 24, 2024

കർഷക കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

 

പിറവം : നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം പ്രസിഡന്റ് കെ ജെ മാത്യുവിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സിവിൽ സപ്ലൈസ് കോർപ്പറേഷനിലൂടെ സംസ്ഥാനം സർക്കാർ സംഭരിച്ച നെല്ലിന്റെ വില കുടിശ്ശികയായി നിലനിൽക്കുകയാണെന്നും , കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുവാനും കാർഷിക രംഗത്തെ കൃഷിക്കാരെ നിലനിർത്തുവാനും ശ്രമിക്കേണ്ട സർക്കാർ കർഷകരെ അവഗണിക്കുന്നത് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു . അടിയന്തരമായി നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വിലകുടിശ്ശിക വിതരണം ചെയ്യണമെന്നും കാലതാമസം നേരിട്ടാൽ കർഷക കോൺഗ്രസ് പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ് പ്രസ്താവിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി തോമസ് ജോൺ, പി രാജീവ്, കെ എ പൗലോസ്, സാബു നാരേക്കാട്ട്, ടോണി ചെട്ടിയാകുന്നേൽ, ബിനോയ് പി എം, റെജി വീരമന, എൻ കെ വർഗീസ്, ബേബി ജോൺ, ഡി രഘു, ബേബി പി പി എന്നിവർ സംസാരിച്ചു.

l

 

Prev Post

ഗാന്ധിജിയെ തമസ്കരിക്കുന്നവർ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു .ഡോ. എം.പി മത്തായി.

Next Post

വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ…

post-bars