Back To Top

June 22, 2024

മണീടിൽ ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി റാലിയും , യോഗ ദിനാചരണവും നടത്തി.

 

 

പിറവം : ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, എക്സൈസ് വകുപ്പും എച് എല്‍ എൽ മാനേജ്മെന്റ് അക്കാദമിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ മണിട് ഗ്രാമ പഞ്ചായത്തിൽ നടത്തുന്ന ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ നിന്ന് പ്രചരണ റാലിയോടുകുടി ആരംഭിച്ച് ഗവ: വി എച് എസ് എസ് ൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനവും യോഗ മാസ് ഡിസ്പ്ലേയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മദ്യം – മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ നിലകൊള്ളാൻ സമൂഹത്തെ മുഴുവൻ ശാക്തീകരിക്കുകയും ആരോഗ്യകരവും ലഹരി രഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. 2025 ജൂൺ 21 ന് മണീടിനെ സമ്പൂർണ്ണ യോഗപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമിട്ടിട്ടുളളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി തോമസ് ,ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജ്യോതി രാജീവ്,സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോബ് പി എസ് . മിനി തങ്കപ്പൻ, അനീഷ് സി ടി, പിറവം എക്സൈസ് ഇൻസ്‌പെക്ടർ ഹരികുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി ജെ ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങൾ, സി.ഡി.എസ്‌. ഭാരവാഹികൾ , യോഗാ ക്ലബ്ബ് അംഗങ്ങൾ, സ്‌കൂൾ പി.ടി.എ. ഭാരവാഹികൾ സംബന്ധിച്ചു.

 

Prev Post

റോഡ് നന്നാക്കാത്തതിൽ ചെളി നിറഞ്ഞ റോഡിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം.

Next Post

അപേക്ഷ ക്ഷണിക്കുന്നു .

post-bars