അപകട ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ്
പിറവം : ചുവട്ടിലെ മണ്ണൊലിച്ച് പോയതിനെ തുടർന്ന് ഗർത്തം രൂപപ്പെട്ട് അപകട ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ്. പാമ്പാക്കുട പള്ളിത്താഴത്ത് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റുള്ളത്. നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പിറവം മുവാറ്റുപുഴ പാതയോരത്താണ് ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന പോസ്റ്റ് എന്നത് ഗൗരവമായി കാണേണ്ടതാണ്.എന്നാൽ വ്യാപാരികൾ ഉൾപ്പടെ നിരവധി ആളുകൾ പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കുവാൻ കെ.എസ്.ഇ.ബി അധികൃതർ തയാറായിട്ടില്ല. പാമ്പ് ഉൾപ്പടെയുള്ള ഇഴജന്തുക്കളും പോസ്റ്റിന് ചുവട്ടിലെ കുഴിയിൽ കാണപെട്ടതായി നാട്ടുകാർ പറയുന്നു. അടിയന്തിരമായി അപകടാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
