കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളില്‍നിന്ന് 24 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
പിറവം : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളില്‍നിന്ന് 24 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍.ജെപി എഡ്യുക്കേഷണല്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരും പത്തനംതിട്ട സ്വദേശികളുമായ അനീഷ്(38), അഭിലാഷ് (40) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരനായ ജയകുമാറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
സുഹൃത്തുക്കളായ പിറവം പാഴൂര്‍, പുതിയകാവ് സ്വദേശിനികളുടെ പരാതിയിലാണ് അറസ്റ്റ്. 2023 ജൂണ്‍ 13 മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവിലാണ് ഇവരില്‍ നിന്ന് സ്ഥാപന ഉടമകള്‍ ജോലി വാഗ്ദാനം നല്കി പണം വാങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പല തവണയായി 24 ലക്ഷം രൂപ തട്ടിയത്. 2023 ജൂണ്‍ 23ന് ജയകുമാര്‍ ‘ഫ്രഷ് ടോഫിയോ’ എന്ന കമ്ബനിയുടെ ഓഫര്‍ ലെറ്റര്‍ അയച്ചു തന്നതായി യുവതികള്‍ സെന്‍ട്രല്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ കമ്ബനിയെക്കുറിച്ച് ഇവര്‍ കാനഡയിലെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ വ്യാജമാണെന്ന് വ്യക്തമായി. ഇക്കാര്യം ജയകുമാറിനെ അറിയിച്ചപ്പോള്‍ 2023 സെപ്റ്റംബര്‍ ആറിന് ‘പോള്‍സ്റ്റാര്‍’ എന്ന കമ്ബനിയുടെ ഓഫര്‍ ലെറ്റർ നല്കി. നവംബര്‍ 19ന് യാത്ര ചെയ്യാനുള്ള വിസയും ടിക്കറ്റും അയച്ചുകൊടുത്തു. ഒക്ടോബര്‍ 23നാണ് വിസ അയച്ചതു തന്നത്. എന്നാല്‍ കമ്ബനിയെക്കുറിച്ച് ഇവര്‍ കാനഡയിലെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ വ്യാജമാണെന്ന് വ്യക്തമായി. ഇക്കാര്യം ജയകുമാറിനെ അറിയിച്ചപ്പോള്‍ 2023 സെപ്റ്റംബര്‍ ആറിന് ‘പോള്‍സ്റ്റാര്‍’ എന്ന കമ്ബനിയുടെ ഓഫര്‍ ലെറ്റർ നല്കി. നവംബര്‍ 19ന് യാത്ര ചെയ്യാനുള്ള വിസയും ടിക്കറ്റും അയച്ചുകൊടുത്തു. ഒക്ടോബര്‍ 23നാണ് വിസ അയച്ചതു തന്നത്.
നവംബര്‍ 16ന് ഏജന്‍സി ഓഫീസില്‍ വച്ച് കരാര്‍ ഒപ്പുവച്ചു. എന്നാല്‍ നവംബര്‍ 18ന് അഭിലാഷ് ഫോണില്‍ വിളിച്ച് ട്രാവല്‍ ഇൻഷ്വറന്‍സ് റെഡി ആകാത്തതിനാല്‍ പോകാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. ഇരുവരും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം മടക്കി കിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഫിന്‍ലന്‍ഡിലേക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് വീണ്ടും ഇരുവരുടെയും പാസ്പോര്‍ട്ട് വാങ്ങി. ഒരു മാസം കഴിഞ്ഞ് പാസ്പോര്ട്ടുകള് തിരികെ നല്കിയപ്പോള് നേരത്തെ അടിച്ചിരുന്ന വിസ അതില്‍ ഉണ്ടായിരുന്നില്ലെന്നും ഇരുവരും സെന്‍ട്രല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.