മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ കത്തീഡ്രലിൽ മഞ്ഞിനിക്കര തീർഥ യാത്രക്ക് ഭക്തിനിർഭരമായ സ്വീകരണം.
പിറവം: രണ്ടാം മഞ്ഞനിക്കര എന്നറിയപ്പെടുന്ന മണീട് സെൻറ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നിന്ന് തൊണ്ണൂറ്റിരണ്ടാംമത് മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്ക് ഭക്തി നിര്‍ഭരമായ സ്വീകരണം നൽകി. ചൊവ്വാഴ്‍ച രാവിലെ നടന്ന ഏഴിന്മേൽ കുർബാനയ്ക്ക് ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്ത കാർമികത്വ൦ വഹിച്ചു. ഉച്ചക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കാൽനട തീർഥാടകർക്ക് പള്ളിയിൽ വരവേൽപ്പ് നൽകി.
തുടർന്ന് പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുളള കബറിങ്കല്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, വികാരി ഫാ.ജേക്കബ് കാട്ടുപാടത്ത്,
ഇടവകയിലെ വൈദീകരായ ഫാ.ഏലിയാസ് കാപ്പുംകുഴി, ഫാ.റെജി ഫാ.കുര്യാക്കോസ് കാട്ടുപാടത്ത് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ധൂപപ്രാർത്ഥന നടത്തി.
ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ ഈവാനിയോസ്
ആശീർവദിച്ച തീർത്ഥയാത്ര പതാക തീർത്ഥയാത്ര സംഘം കോ-ഓർഡിനേറ്റർ രാജു ഇല്ലിമൂട്ടിലിന് കൈമാറി. തുടര്‍ന്ന് ആനമുന്തി കുരിശിങ്കലേയ്ക്ക് പ്രദക്ഷിണവും ധൂപ പ്രാർത്ഥനയും നടന്നു. ട്രസ്റ്റിമാരായ കെ.സി വർഗീസ് കല്ലിടിയിൽ, സി.എം ജേക്കബ് ചാമമലയിൽ, സെക്രട്ടറി ഏലിയാസ് സി.മാത്യു ചന്ദനശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.ആനമുന്തി ഗാന്ധി സ്ക്വോയറിൽ എത്തിയ യാത്രയ്ക്ക് മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരം സമിതി അധ്യക്ഷർ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
