മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
കൂത്താട്ടുകുളം : മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ
ഉടൻ ആരംഭിക്കും. ഗവൺമെൻറ് ഓർഡർ ഇറങ്ങിയാൽ 18 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റെ പി.എസ്. പ്രശാന്ത് പറഞ്ഞു. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
2023 ജനുവരിയിൽ അഞ്ചു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് .
തൃക്കാരിയൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ശ്രീധര ശർമ്മ, ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരീഷ് കുമാർ, പിൻമറ്റം സബ് ഗ്രൂപ്പ് മാനേജർ പ്രണവ് രവീന്ദ്രൻ, കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം മേൽശാന്തി ഷിനു ചന്ദ്രകാന്ത്, ഉപദേശ സമിതി ഭാരവാഹികളായ ആർ ശ്യാംദാസ്, ഡി.രാജേഷ്, വിജയൻ കലമറ്റം, കെ ഐ സത്യദേവൻ, ടി.ബി.മോഹനൻ, കെ. ആർ.സോമൻ, വി.ആർ. അനിൽകുമാർ, രൂപേഷ് കുളങ്ങര,
നഗർസഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, സിപിഎം ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഫോട്ടോ : ദേവസ്വം ബോർഡ് പ്രസിഡന്റെ പി.എസ്. പ്രശാന്ത് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു.
