Back To Top

February 3, 2024

ഹരിത കർമ്മസേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കണം :- അനൂപ്‌ ജേക്കബ്‌ എം.എല്‍.എ  

 

പിറവം : ഹരിത കർമ്മ സേനാംഗങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷ്വറൻസും നടപ്പിലാക്കണമെന്ന് കേരള പഞ്ചായത്ത് രാജ് ബില്ലിന്റെ ചർച്ചാ വേളയിൽ അനൂപ് ജേക്കബ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. യൂസർ ഫീ കുടിശ്ശിക വരുത്തുന്നവർക്ക് പഞ്ചായത്തിന്റെ സേവനങ്ങൾ പൂര്‍ണ്ണമായും നിഷേധിക്കുന്ന തരത്തിലുള്ള തികച്ചും ജനവിരുദ്ധമായ വകുപ്പുകൾ ബില്ലിൽ നിന്നും ഒഴിവാക്കണമെന്നും, വീഴ്ച വരുത്തുന്നവര്‍ക്ക് മറ്റ് തരത്തിലുള്ള പിഴയാണ് ഇടാക്കേണ്ടാതെന്നും അഭിപ്രായപ്പെട്ടു. ആധുനിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും

പ്ലാന്റുകളുടെ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിയമത്തിൽ ചേർക്കണമെന്നും ചര്‍ച്ചയില്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ ആവശ്യപ്പെട്ടു.

 

Prev Post

പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്  ഇടതുപക്ഷം പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം…

Next Post

മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ  ഉടൻ ആരംഭിക്കും

post-bars