Back To Top

November 28, 2023

കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും ഡിസബർ 9 തീയതി പിറവത്ത് വരുന്ന നവകേരളസദസിന്റെ പ്രചരണർത്ഥം പിറവത്ത് കാൽനട പ്രചരണ ജാഥ നടന്നു,

പിറവം ‘. കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും ഡിസബർ 9 തീയതി പിറവത്ത് വരുന്ന നവകേരളസദസിന്റെ പ്രചരണർത്ഥം പിറവത്ത് കാൽനട പ്രചരണ ജാഥ നടന്നു, മാമലക്കവലയിൽ സി.പി എം എരിയാ സെക്രട്ടറിപി.ബി രതീഷ് ജാഥ ക്യാപ്റ്റൻ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രന് പതാക കൈമാറി ഉത്ഘാടനo ചെയ്തു. യോഗത്തിന് സി.എൻ സദാ മണി അദ്ധ്യക്ഷത വഹിച്ചു.കെ.പി സലിം,രാജു തെക്കൻ , സോജൻജോർജ് , ജാഥ വൈസ്. ക്യാപ്റ്റൻ സോമൻ വല്ലയിൽ , മാനേജർ സാജു ചേന്നാട്ട്, മുൻസിപ്പൽ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പ്, കെ.സിതങ്കച്ചൻ ,സി.കെ പ്രകാശ്, റെജി മന്നാച്ചി, മുരളി മരങ്ങോലത്ത് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം മുളക്കുളം പള്ളി പടിയിൽ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ സുഗതൻ ഉത്ഘാടനം ചെയ്തു. എം.എൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ആ ആർ നാരായണൻ നമ്പൂതിരി, അഡ്വ ജൂലി സാബു , ജോർജ് ചമ്പമല, ജേക്കബ്ബ് പോൾതുടങ്ങിയവർ സംസാരിച്ചു.

Prev Post

നിര്യാതനായി

Next Post

സെന്റ് ഫിലോമിനസിന് ഇരട്ട വിജയം

post-bars