പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം .
പിറവം : ഞീഴൂർ വിശ്വഭാരതി സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിക്കാർക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ആൽഫി അജി ഒന്നാം സ്ഥാനം നേടി . പതിനായിരം രൂപയും ട്രോഫിയും ഡിസംബർ- 27 ന് സമ്മാനിക്കും .കൂത്താട്ടുകുളം പൊലിയപ്പറമ്പിൽ അജി മോന്റെയും അമ്പിളിയുടെയും മകനാണ് ആൽഫി .
