Back To Top

October 12, 2023

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

പിറവം : കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേരള കോണ്‍ഗ്രസ്‌- എം പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു.കമ്ബാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് ചമ്ബമല അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തി.

 

ജില്ലാ പ്രസിഡന്‍റ് ടോമി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ബാബു ജോസഫ്, വിജി എം. തോമസ്, വി.വി. ജോഷി, ടോമി കെ. തോമസ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ സിന്ധുമോള്‍ ജേക്കബ്, ജോസ് ചാമക്കാല, വില്‍സണ്‍ പൗലോസ്, ജില്ലാ സെക്രട്ടറിമാരായ സുരേഷ് ചന്തേലി, പി.കെ. ജോണ്‍, മാത്യു ചാഴികാടൻ, ജയൻ ചോറ്റാനിക്കര,സെക്രട്ടറി ജോസ് പാറേക്കാട്ടില്‍, വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ പാറപ്പാട്ട്, സണ്ണി മാങ്കൂട്ടം, സുനി ഏലിയാസ്, മണ്ഡലം പ്രസിഡന്‍റുമാരായ ഷൈലേഷ് കുമാര്‍, ജീവൻ മാലായില്‍, ശ്രീദേവ് ജീബി ഏലിയാസ്, ബിജു ഷാരോണ്‍, എം.പി. ജോയി സാജു ചേന്നാട്ട്, ജിനു അഗസ്റ്റ്യൻ ജോയി ജോസഫ്, തോമസ് തേക്കുംകാട്ടില്‍, ജിയ പാമ്ബാക്കുട, സാജു എടയ്ക്കാട്ടുവയല്‍, റെജി മന്നാച്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Post

പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.

post-bars

Leave a Comment