പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് മാലാഖ പള്ളിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠ ഞായറാഴ്ച
പിറവം : എറണാകുളം അതിരൂപതയിലെ 1839-ൽ സ്ഥാപിതമായ പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് മാലാഖ പള്ളിയിൽ ഇറ്റലിയിൽ നിന്നും എത്തിച്ച വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുശേഷിപ്പ് സ്ഥാപിക്കും. തിരുശേഷിപ്പ് വൈദികർ പിറവത്ത് എത്തിച്ചു ജൂലൈ 26 ഞായറാഴ്ച രാവിലെ 8.30 വരെ പിറവം പൂജരാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളി, (കൊച്ചുപള്ളി) യിൽ പൊതുദർശനവും വണക്കവും നടക്കും. തുടർന്ന് രാവിലെ 8.30-ന് തിരുശേഷിപ്പ് പ്രയാണം ആരംഭിച്ച്, 9.30-ന് കോളങ്ങായി സെന്റ് മൈക്കിൾസ് മാലാഖ പള്ളിയിലെ മാലാഖ സന്നിധിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസ്, വിശുദ്ധ ഗീവർഗീസ് ,വിശുദ്ധ അൽഫോൻസാമ്മ ,എന്നിവരുടെ സംയുക്ത തിരുനാൾ നടക്കും 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. വിപിൻ കുരിശുതറ ഫാ.വിനിൽ കുരിശുതറ.എന്നിവർ കാർമ്മികരാകും.
