നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ ക്രൂരമായ മർദ്ദനം ;പ്രതിഷേധ സമരം നടത്തി
പിറവം : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമായി തല്ലി ചതച്ചതിലും,രാഹുൽഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം ഡി.സി.സി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബിന്റെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ എം. പി ഏലിയാസ്, വി ജെ ജോസഫ്, പോൾ വർഗീസ്, ജയ സോമൻ, ഷിജി ബിജു,എൽദോ പീറ്റർ, മോൻസി വർഗീസ് സന്തോഷ് പ്രകാശ്, ശ്രീക്കുട്ടി ജിത്തു,പോൾ തോമസ്, എ കെ സോജൻ, സോജൻ പി എബ്രഹാം,കെ എം തോമസ് എൽദോ തോമസ്, പി ഐ ഏലിയാസ്, സി ജി മത്തായി,ജിനേഷ് തോമസ്, ബേബി കെ പി, നിഖിൽ രാജ്,രാജു നോഹ, വർഗീസ് പി വി, ജോയി കെ പി, ഗോപി എം എ, ബൈജു പി എബ്രഹാം, ബിനോയ് ഫിലിപ്പ്,തുടങ്ങിയവർ നേതൃത്വം നൽകി.
പിറവം : ഡൽഹിയിൽ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന ക്രമക്കേടീ നെതിരെ സമാധാനപരമായി സമരം ചെയ്ത രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ്സ് നേതാക്കൾക്കും എതിരെ നടന്ന കിരാതമായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സിസി സെക്രട്ടറി ഐ.കെ രാജു ഉദ്ഘാടനം ചെയ്തു. വിൽസൺ കെ. ജോൺ, കെ.കെ സോമൻ, കെ.ആർ പദീപ് കുമാർ, റെജി ജോൺ, ഷീലബാബു, സിജി ബിജു . നെവിൻ ജോർജ്. എം.എ . ജേക്കബ്ബ്. പി.എസ്. ജോബ്, ഷാജു ഇലഞ്ഞി മറ്റം ജയ്സൺ പുളിയ്ക്കൽ,വി.ജെ ജോസഫ്. ബോബൻ വർഗീസ് ബോബി അച്ചുതൻ വൽസല വർഗീസ്. ജിൻസി രാജു, ജെസി തോമസ് തോമസ് തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ സമരത്തിൽ വിദ്യാർത്ഥികളെയും, കോൺഗ്രസ്സ് നേതാക്കളെയും മർദ്ദിച്ചതിൽ മണീട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ഡി.സി.സി ട്രഷറർ കെ.കെ. സോമൻ ഉദ്‌ഘാടനം ചെയ്യുന്നു.
