Back To Top

July 21, 2026

പാഴൂര്‍- പേപ്പതി ബൈപ്പാസ്: സംയുക്ത പരിശോധന നടന്നു

 

പിറവം: എറണാകുളം- പിറവം റോഡില്‍ തുടര്‍ച്ചയായ വളവും തിരുവുമുള്ള പാഴൂര്‍- പേപ്പതി ഭാഗത്ത് ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള സംയുക്ത പരിശോധന നടത്തി . പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സ്ഥലം സര്‍വേ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പിറവം, മണീട് വില്ലേജുകളില്‍ സര്‍വേ നടത്താന്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിട്ടുതരാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍. പ്രദീപ്കുമാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ ,പി.ഡബ്ല്യു.ഡി മുവാറ്റുപുഴ അസി. എക്‌സി. എഞ്ചിനീയര്‍ അരുണ്‍ എംഎസ്, പിറവം അസിസ്റ്റന്‍്‌റ് എഞ്ചിനീയർ ടികെ. ദീപ, പിറവം വില്ലേജ് ഓഫീസര്‍ മനോജ്, മണീട് വില്ലേജ് ഓഫീസര്‍ രാജേഷ് സിആര്‍. തുടങ്ങിയവര്‍ സംയുക്ത പരിശോധനയില്‍ സന്നിഹിതരായിരുന്നു. പാഴൂര്‍ അമ്പലപ്പടി മുതല്‍ പേപ്പതി വരെയുള്ള 1-2 കിലോമീറ്റര്‍ ഭാഗത്ത് അപകടകരമായ വളവുകള്‍ ഉള്ളതിനാല്‍ ഇത് സ്ഥിരം അപകട മേഖലയാണ്.

 

ചിത്രം : പാഴൂര്‍- പേപ്പതി ബൈപ്പാസ് നിര്‍മ്മാണ നടപടികളുടെ ഭാഗമായി പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നു

.

Prev Post

തെരുവ് നായ്ക്കളുടെ ആക്രമണം: 2 അടുകളെ കടിച്ചു കീറി കൊന്നു

post-bars