അപകടത്തേത്തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു
പിറവം : അപകടത്തേത്തുടർന്ന് ചികിത്സയിൽ തുടരുന്ന പത്തൊൻപതുകാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് ഒരുമിക്കുന്നു. മണീട് നെച്ചൂർ വടാത്ത് വി ജി ഗോപാലകൃഷ്ണൻ്റെയും സുനിതയുടെയും മകനായ ആദിത്യൻ ജി വടാത്താണ് അപകടത്തേത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്നത്. ഈ മാസം 10ന് മൂവാറ്റുപുഴ ശൂലം ഭാഗത്തു വച്ച് ബൈക്ക് അപകടത്തിലാണ് ആദിത്യന് പരുക്കേറ്റത്.തലക്കും, നട്ടെല്ലിനും കൈൾക്കും സാരമായി പരുക്കേറ്റ് വെൻ്റിലേറ്റർ ഐസിയുവിലാണ് ആദിത്യൻ കഴിയുന്നത്. ചികിത്സക്ക് പണമില്ലാതെ അലയുകയാണ് കുലിപ്പണിക്കാരനായ അച്ഛൻ ഗോപാലകൃഷ്ണൻ. നാട്ടുകാർ ചേർന്ന് സഹായ സമിതി രൂപീകരിച്ചു. ഫെഡറൽ ബാങ്ക് മണീട് ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ 12130100144881 ഐഎഫ്എസ് സി കോഡ് FDRL0001213
ഫോൺ 9061320553
ചിത്രം : ആദിത്യൻ
