പെൻഷനേഴ്സ് അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
പിറവം: കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്. പി. എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വി. ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് മല്ലിപ്പുറം, ബേബി തോമസ്, ജീവൽ ശ്രീ. പി.പിള്ള, ഇ.വി. മുകുന്ദൻ, ലൗലി ജോസഫ്, കുര്യാക്കോസ് . ടി. ഐസക്ക്, ബാബു പി.ടി, എം വി വർഗീസ്, സാബു വർഗീസ്, എം. എൻ. രാമകൃഷ്ണപ്പണിക്കർ,
എം എ ജേക്കബ്, എം സി തങ്കച്ചൻ ,ജേക്കബ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം : പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്. പി. എബ്രഹാം പുഷ്പാർച്ചന നടത്തുന്നു .
