സെന്റ് ഫിലോമിനസിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം
പിറവം : ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിലെ ഫുട്ബോൾ പ്രേമികളെ കോർത്തിണക്കി രൂപീകരിച്ച ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനവും ജേഴ്സി റിവീലിംഗ് സെറിമണിയും ഗ്രാമ പഞ്ചായത്ത് മെമ്പർ എൽസി ടോമി നിർവഹിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ് , ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, ക്ലിന്റ് ജോണി, വിഷ്ണു പി.ജെ, മാർട്ടിൻ ജോൺ, കാതറിൻ ജോജു എന്നിവർ പ്രസംഗിച്ചു.
മാർട്ടിൻ ജോൺ ഡിസൈൻ ചെയ്ത ജേഴ്സിയുടെ റിവീലിംഗ് ചടങ്ങിൽ എൽസി ടോമി നിർവഹിച്ചു. അംഗങ്ങൾക്കെല്ലാം ജേഴ്സി വിതരണം ചെയ്തു. ജനലക്ഷങ്ങളെ ആകർഷിക്കുന്ന ഫുട്ബോളിന്റെ മാന്ത്രിക സ്വാധീനം വലുതാണെന്ന് ജോജു ജോസഫ് ചൂണ്ടിക്കാട്ടി. ആവേശോജ്ജ്വലമായ ചടങ്ങിൽ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ രൂപീകരിച്ചിരിക്കുന്ന ഫുട്ബോൾ അക്കാഡമിയുടെ ‘ജേഴ്സി റിവീലിംഗ്’ സെറിമണിയും ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി ടോമി നിർവഹിക്കുന്നു.
