ജീവിതത്തിൻ്റെ വഴിത്തിരിവാണ് ഹയർസെക്കൻ്ററി വിദ്യാഭ്യാസം- മന്ത്രി അനൂപ് ജേക്കബ്ബ്
പിറവം : വിദ്യാർത്ഥി ജീവിതത്തിൻ്റെ യഥാർത്ഥ വഴി തിരിയുന്നത് ഹയർസെക്കൻ്ററി വിദ്യാഭ്യാസത്തിലാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് രജിസ്ട്രേഷൻ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ്ബ്. അതിനാൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസം വളരെയേറെ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പിറവം എം.കെ. എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിറവം വലിയപള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് ജോബ് പി.എസ്. അധ്യക്ഷത വഹിച്ചു. പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികളിൽ പുതുചിന്തകൾ രൂപീകരിക്കുവാനുള്ള പരിശീലനക്ലാസ്സ് ആലുവ ജനസേവ ശിശുഭവൻ സെക്രട്ടറിയും ലഹരിവിരുദ്ധ പ്രസ്ഥാനത്തിൻ്റെ സെക്രട്ടറിയുമായ ഡോ. ജോബി തോമസ് കുട്ടികൾക്കു നൽകി. സ്കൂൾ മാനേജർ ഫാ. മാത്യൂസ് വാതക്കാട്ട് ,മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിബു തോമസ് വാർഡ് കൗൺസിലർ ലൂസി സണ്ണി, പിറവം വലിയപള്ളി വികാരി ഫാ. ഏലിയാസ് ചെറുകാട്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.പി. വർഗ്ഗീസ്, ട്രസ്റ്റി ബാബു മങ്കിടിയിൽ, സ്കൂൾ പ്രഥമ പ്രിൻസിപ്പാൾ പി.ടി. അന്നമ്മ, ഹെഡ് മാസ്റ്റർ എബിൻ കുര്യാക്കോസ് ,പ്രിൻസിപ്പാൾ ഡോ. ഷാജി വർഗ്ഗീസ്, ഡോ. അഭിലാഷ് ജെ, മുൻ പ്രിൻസിപ്പാൾ ഓനാൻകുഞ്ഞ് എ. എ തുടങ്ങിയവർ സംസാരിച്ചു. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
ചിത്രം : പിറവം എം.കെ. എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോൽസവം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കുന്നു.
