Back To Top

July 9, 2026

വൈ .എം.സി.എ. കുടുംബ സംഗമവും ,റ്റി.ഒ ഫിലിപ്പ് അനുസ്മരണം നടത്തി                      

 

പിറവം : രാമമംഗലം വൈ.എം.സി.എ കുടുംബ സംഗമവും, വൈ.എം.സി.എ പ്രസിഡണ്ടായിരുന്ന റ്റി.ഒ. ഫിലിപ്പ് അനുസ്മരണവും മന്ത്രി അനുപ് ജേക്കബിന് സ്വീകരണവും വൈ.എം.സി.എ. ഹാളിൽ വച്ച് നടത്തി. പ്രസിഡൻ്റ് പി.യു. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. റ്റി.ഒ. ഫിലിപ്പിൻ്റെ ഛായ ചിത്രം മന്ത്രി അനാച്ഛാദനം ചെയ്തു. റീജിയൻ ടെമ്പറൻസ് ബോർഡ് ചെയർമാൻ സി.സി ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോo വിതരണം പ്രൊഫ. ജോയി .സി.ജോർജ് നിർവ്വഹിച്ചു. അനിൽ ജോർജ്ജ് പള്ളിക്കര,പഞ്ചായത്ത്‌ പ്രസിഡൻ്റ് ജെസ്സി രാജു , ജെയിംസ് കെ.മാത്യു, കെ.വി രാജു, ജെയിസൺ ഫിലിപ്പ്, എൽദോസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : രാമമംഗലം വൈ.എം.സി.എ കുടുംബ സംഗമം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കുന്നു.

 

Prev Post

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു.

Next Post

ജീവിതത്തിൻ്റെ വഴിത്തിരിവാണ് ഹയർസെക്കൻ്ററി വിദ്യാഭ്യാസം- മന്ത്രി അനൂപ് ജേക്കബ്ബ്

post-bars