Back To Top

July 6, 2026

പെരുവംമുഴിയിൽ വാഹനാപകടം കോളേജ് വിദ്യാർത്ഥി മരിച്ചു

 

കോലഞ്ചേരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ്. (20) ആണ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞത്. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ഇന്ന് രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്ത് കയറാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടുകയും, നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരേവന്ന ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 

അപകടത്തെത്തുടർന്ന് ഉടൻതന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയൻ ജോസഫ് നിലവിൽ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Prev Post

പിറവം മണ്ഡലം വികസന കോൺക്ലേവ് നടത്തി           …

post-bars