Back To Top

July 3, 2026

ദേശീയ പാത 183 മോർത്തിൽ നിന്നും അതോറിറ്റി ഏറ്റെടുത്തു .

 

പിറവം :- കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തമിഴ് നാട്ടിലെ ഡിൻഡിഗൻ വരെയുള്ള ദേശീയ പാത 183 റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്ന് (Ministry of Transport and Highways) ദേശീയപാതാ അതോറിറ്റി (National Highway Authority of India) ഏറ്റെടുത്തതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. കേരളത്തിലെ കൊല്ലം മുതൽ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതൽ ഡിൻഡിഗൽ വരെയുള്ള 134 കിലോ മീറ്റും ഉൾപെട ആകെ 350 കിലോമീറ്റർ ദൂരമാണ് ഈ റോഡിനുളളത്. ഇതു വരെ ഇരു സംസ്ഥാനങ്ങളിലേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരുന്നു റോഡിലെ പ്രവൃത്തികൾ നടന്നിരുന്നത്. ഇനിയും റോഡ് നിർമ്മണവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.

കൊല്ലം കടവൂർ ബൈപാസ് ഇംഗ്ഷൻ മുതൽ ചെങ്ങന്നൂർ വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലു വരി പാതയായി നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ 1663.15 കോടി രൂപ അനുവദിച്ചിരുന്നു. ഇത് അനുസരിച്ചുള്ള പ്രവൃത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കും.ആഞ്ഞിലിമൂട് മുതൽ തിരുവല്ല,ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പുതിയ കൺസൾട്ടൻസിയെ ഉടൻ നിയമിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു. ഇതിനായി ക്ഷണിച്ച ടെൻഡർ ജൂലൈ 7 ന് തുറക്കും. ഒരു വർഷമാണ് പഠനകാലാവധി.നേരത്തെ നടത്തിയ പഠനത്തിൽ കെ.കെ റോഡ് വീതി കൂട്ടാതെ കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെ പുതിയ ബൈപാസ് നിർമ്മിക്കണമെന്നുള്ള ശുപാർശയാണ് ഉണ്ടായിരുന്നത്. പുതിയ പഠനത്തിലും ഈ നിർദ്ദേശം ഉൾക്കൊള്ളിക്കുവാൻ ആവശ്യപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.

 

 

 

Prev Post

സെൻസസ് സെൽഫ് എന്യൂമറേഷനിൽ സഹായവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Next Post

നിര്യാതനായി

post-bars