Back To Top

July 2, 2026

ബി. പി. സി. കോളേജിൽ നവാഗതർക്ക് വരവേൽപ്പും, പ്രതിഭാസംഗമവും

 

പിറവം : പുതിയ അദ്ധ്യായനവർഷം വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് പിറവം ബി. പി. സി. കോളേജിൽ മാനേജ്മെന്റ്, അദ്ധ്യാപക-അനദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ , രക്ഷാകർതൃസമിതി എന്നിവരുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കോളേജ് ഇൻഡോർസ്റ്റേഡിയത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സുഷൻ പി. കെ. യുടെ ആദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം, മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ വൈസ്ചെയർമാൻ ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം വനിത കോളേജിൽ നടത്തിയ ബിരുദ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും നടന്നു. തുടർന്ന് വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അവാർഡുകൾ നൽകി അനുമോദിച്ചു. പുതിയ അദ്ധ്യായന വർഷം അറിവിന്റെ പുതു നാമ്പുകൾ മുളക്കുന്നതിന്റെ പ്രതീകാൽമകമായി കോളേജ് എൻ. എസ്. എസ്. യൂണിറ്റ് വിദ്യാർത്ഥികൾക്ക് വിവിധയിനം വിത്തുകൾ വിതരണം ചെയ്തു. . നോഡൽ ഓഫിസർ ഡോ.ജേക്കബ് എബ്രഹാം, ഡോ. ബിന്ദു എബ്രഹാം, പൗലോസ് കാളിയാമ്മേലിൽ കോർ എപ്പിസ്കോപ്പ, അഭിനന്ദ് സി.റ്റി, ഏലിയാസ് എബ്രഹാം,രാഹുൽ ബാബു, കുമാരി ആർഷ എം മധു തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : പിറവം : ബി. പി. സി. കോളേജിൽ നവാഗതർക്ക് വരവേൽപ്പും, പ്രതിഭാസംഗമവും ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

 

 

Prev Post

കെ എസ് ആർ ടീ സി ബസ് ജീവനക്കാർ മാതൃകയായി, വീട്ടമ്മയ്ക്ക് സ്വർണ്ണമാല…

Next Post

അംഗത്വ വിതരണ ഉദ്ഘാടനം നടത്തി

post-bars