Back To Top

July 2, 2026

കെ എസ് ആർ ടീ സി ബസ് ജീവനക്കാർ മാതൃകയായി, വീട്ടമ്മയ്ക്ക് സ്വർണ്ണമാല തിരികെ കിട്ടി 

 

കോലഞ്ചേരി: കോലഞ്ചേരി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിൽ നഷ്ടപ്പെട്ട സ്വർണ്ണമാല വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കോലഞ്ചേരിയിൽനിന്ന് പെരുമ്പാവൂർ ക്കുള്ള ബസ്സിൽ പട്ടിമറ്റത്ത് ഇറങ്ങിയതിനു ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം പാങ്കോട് സ്വദേശിയായ കണിച്ചാത്ത് വനജ സുബ്രഹ്മണ്യൻ മനസ്സിലാക്കുന്നത്. ഉടൻ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയുമായി പോലീസ് ബന്ധപ്പെട്ടപ്പോൾ ബസ് അല്ലപ്ര എത്തിയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബസ് നിർത്തി പരിശോധിക്കുകയും സീറ്റിനടിയിൽ നിന്ന് സ്വർണാഭരണം ലഭിക്കുകയും ചെയ്തു.തിരികെ 5:45ന് പട്ടിമറ്റത്ത് എത്തുമ്പോൾ സ്റ്റേഷനിലേക്ക് എത്താമെന്ന് ജീവനക്കാർ അറിയിച്ചു. വെങ്ങോല സ്വദേശിയായ ഡ്രൈവർ കെ എം ജോബിയും കൂവപ്പടി സ്വദേശിയായ ജിസ്മോൻ വർഗീസും ആയിരുന്നു ബസ് ജീവനക്കാർ. തിരികെ പട്ടിമറ്റത്ത് എത്തിയപ്പോൾ ബസ്റ്റോപ്പിൽ കാത്തുനിന്ന വീട്ടമ്മയ്ക്ക് പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണാഭരണം കൈമാറി. ബസ് ജീവനക്കാരുടെ നല്ല മാതൃകയ്ക്ക് കുന്നത്തുനാട് പോലീസിന്റെ അഭിനന്ദനങ്ങളും വീട്ടമ്മയുടെ നന്ദിയും ഏറ്റുവാങ്ങി ബസ് യാത്ര തുടർന്നു.

Prev Post

താൽക്കാലിക ഒഴിവ്

post-bars