മണീടിൽ ഞാറ്റുവേല ചന്ത യും കർഷക സഭയും
പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെയും മണീട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. വിവിധ ഇനം പച്ചക്കറികളും കുരുമുളക് തൈകളും കർഷകർക്ക് സൗജന്യമായി നൽകി. വിവിധ ഇനങ്ങളിൽ പെട്ട തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, വാഴ കുഞ്ഞ്, മാവിൻ തൈകൾ, പച്ചക്കറി തൈകൾ, കവുങ്ങിൻ തൈകൾ തുടങ്ങിയവ എക്കോ ഷോപ്പ് വഴി സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഞാറ്റുവേല ചന്തയിൽ വിവിധ വളം, കീടനാശിനികളും, കാർഷിക ഉത്പന്നങ്ങളും കർഷകരെ പരിചയപ്പെടുത്തുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എസ് ജോബ്, അയന വി ജോയി, പ്രിയ സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചു മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ഡി ഗോപി, പി ഐ ഏലിയാസ്, സന്തോഷ് പ്രകാശ്, മഞ്ചു വർഗീസ്, സലീന കുമാരി, എബി ടി വി, എ ഡി സി അംഗങ്ങളായ വി ജെ ജോസഫ്, പോൾ തോമസ്, ജോർജ്. പി ജോൺ, കെ. എം തോമസ്, പ്രസാദ്, പൗലോസ്, കൃഷി ഓഫീസർ ഇൻ ചാർജ് ഗോപിക, അസിസ്റ്റന്റ് കൃഷി ഓഫീസർ സുജാത എ.എസ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : മണീട് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയുടെ ഭാഗമായി പച്ചക്കറി തൈകൾ പഞ്ചായത്ത് പ്രാസിഡന്റ് ഷിജി ബിജി വിതരണം ചെയ്യുന്നു.
