വി.കെ. ചക്രപാണി അനുസ്മരണം നടത്തി
പിറവം : സി.പി ഐ നിയോജകമണഡലം കമ്മിറ്റി അംഗവും , ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറിയും ആയിരുന്ന വി.കെ ചക്രപാണിയുടെ 29-ാം ചരമ വാർഷിക ദിനാചരണം കളമ്പൂരിൽ നടന്നു. വി.കെ ചക്രപാണി സ്മാരകത്തിൽ ചേർന്ന അനുസ്മരണയോഗം എ. ഐ. ടി.യു. സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി ഉദ്ഘാടനം ചെയ്തു. അഡ്വ ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജൂലി സാബു, കെ.സി തങ്കച്ചൻ,എം. ആർ.വാസുദേവൻ, പി. കെ തങ്കപ്പൻ, രാജി പോൾ, സി. എം.തമ്പി എന്നിവർ പ്രസംഗിച്ചു.
