കന്നി ബഡ്ജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍
തിരുവനന്തപുരം ∙ ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്തുകോടി രൂപ വിലയിരുത്തി. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തിയിട്ടുണ്ട്.
