വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനാചരണം
പിറവം : കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും പിറവം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ജനമൈത്രി പോലീസിന്റെയും എംകെ എം ഹയർ സെക്കന്ററി സ്കൂളിന്റെയും സഹകരണത്തോടെ വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുണ്‍ കല്ലറക്കൽ, ജെയ്സൺ പുളിക്കൽ , ജിൻസി രാജു വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, കൗൺസിലർമാരായ ലൂസി സണ്ണി, ജോൺ കെ വർഗീസ്,എലിയാമ്മ ജോമോൻ, രമ്യ ബിജോയ്, വി. ടി പ്രതാപൻ, പ്രിൻസിപ്പൽ ഷാജി വർഗീസ്, ഹെഡ് മാസ്റ്റർ എബിൻ കുരിയാക്കോസ്, ഡോ. സഞ്ജയ് പ്രകാശ്, എൽബി പൗലോസ്, ജീന പോൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരായ ജിനു പി. ജോസഫ്, യോഹന്നാൻ കെ എ, ചന്ദ്രബോസ് ബി, ബിജു പി ടി എന്നിവർ ക്ലാസുകൾ നയിച്ചു.
ചിത്രം : വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനാചരണം നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
