ഹിമാലയത്തിലെ അന്നപൂര്ണ്ണ കീഴടക്കിയ അദ്വൈതിന് മുളന്തുരുത്തി ‘സൗഹൃദം 87’-ന്റെ ആദരം
പിറവം : ഹിമാലയത്തിലെ ഏറെ ദുര്ഘടം പിടിച്ച അന്നപൂര്ണ ബേസ് ക്യാമ്പ് (എബിസി) ട്രെക്കിങ് വിജയകരമായി പൂര്ത്തിയാക്കി നാടിന്റെ അഭിമാനമായി മാറിയ അദ്വൈത് കൃഷ്ണയ്ക്ക് മുളന്തുരുത്തിയില് സ്വീകരണം നല്കി. മുളന്തുരുത്തി ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ 1987 എസ്.എസ്.സി ബാച്ചിന്റെ കൂട്ടായ്മയായ ‘സൗഹൃദം 87’ ന്റെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. സമ്മേളനം
ഭക്ഷ്യ-സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പ്രസിഡന്റ് സാബു കോക്കില് അധ്യക്ഷത വഹിച്ചു.മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോര്ജ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില് ഭാവി സാഹസിക യാത്രകള്ക്ക് പിന്തുണയുമായി ഡെക്കാത്ലണ് വൈറ്റില സ്പോണ്സര് ചെയ്ത ട്രെക്കിങ് ബാക്ക്പാക്ക് ഡെക്കാത്ലണ് പ്രതിനിധി അദ്വൈതിന് കൈമാറി.
സമുദ്രനിരപ്പില് നിന്ന് 4130 മീറ്റര് ഉയരത്തിലുള്ള അന്നപൂര്ണ ബേസ് ക്യാമ്പ് അദ്വൈത് കീഴടക്കിയത് .ജില്ലാ പഞ്ചായത്ത് മെമ്പര് ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കെ.എ ജോഷി, മുളന്തുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മായാദേവി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയ് ഹരിദാസ്, സ്നേഹ ഷിവി ,സൗഹൃദം
സെക്രട്ടറി ലഫ്. കേണല് ഡോ. അജി കെ.എല് , ട്രഷറര് രാധാകൃഷ്ണന് എന്.ബി തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : ഹിമാലയത്തിലെ അന്നപൂര്ണ്ണ കീഴടക്കിയ അദ്വൈതിനെ ഭക്ഷ്യ-സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആദരിക്കുന്നു
.
