Back To Top

June 13, 2026

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്

 

പിറവം: പിറവം നഗരസഭയുടെയും, പാഴൂർ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെയും (ആയുർവ്വേദം) സംയുക്ത ആഭിമുഖ്യത്തിൽ മാമ്മലക്കവല കരുണാലയത്തിൽ വിപുലമായ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശങ്ങളിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകൂട്ടി പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ നിർവഹിച്ചു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്സൺ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അരുൺ കല്ലറക്കൽ, ജിൻസി രാജു, വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, രമ്യ ബിജോയ്‌, ലൂസി സണ്ണി, ഏലിയാമ്മ ജോമോൻ,മെഡിക്കൽ ഓഫീസർ ഡോ. ദീപ കെ. എൽ, എച്ച്.എം.സി അംഗം ഷാന്റി വർഗീസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. ദീപ കെ. എൽ ,യോഹന്നാൻ എ.വി , എന്നിവർ സംബന്ധിച്ചു.

 

ചിത്രം : പിറവം നഗരസഭയിൽ നടത്തിയ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ഫാ.ഡോ. ജോൺ എർണ്യാകുളത്തിലിന് മികച്ച അസി.ഗവർണർക്കുള്ള അവാർഡ്

Next Post

പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കും   …

post-bars