Back To Top

June 6, 2026

പരിസ്ഥിതിദിനം ആഘോഷിച്ച് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല

 

പിറവം : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സർവകലാശാലയുടെ ആസ്ഥാന മന്ദിരമായ ലളിത പ്രതിഷ്ഠാനം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട പഞ്ചായത്തിന് ഫലവൃക്ഷത്തൈകൾ നൽകി. വ്യത്യസ്ഥ ഇനത്തിൽപ്പെട്ട അത്യൽപ്പാദനശേഷിയുള്ള അൻപത് ഫലവൃക്ഷത്തൈകളാണ് സർവകലാശാല പഞ്ചായത്തിന് നൽകിയത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയും, സർവകലാശാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ബി.ഭവേഷ് വൃക്ഷത്തൈകൾ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബുവിന് കൈമാറി. പഞ്ചായത്ത് പരിസരത്ത് തന്നെ വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. വൈസ് പ്രസിഡന്റ് ആശിഷ് എം.ജോൺ, ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ക്യാംപസ് അഡ്മിനിസ്ട്രേറ്റർ ആർ.അബിൻ, പ്രൊജക്റ്റ് എഞ്ചീനീയർ സുരേഷ് ബാബു തുടങ്ങിയവരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓണക്കൂറിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന പരിസ്ഥിതിദിനാഘോഷം വൈസ് ചാൻസിലർ പ്രൊഫ. മനോജ് കുമാർ അറോറ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.

 

ചിത്രം : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല പാമ്പാക്കുട പഞ്ചായത്തിന്റെ പ്രസിഡന്റ് ഷീല ബാബുവിന് സർവകലാശാല ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയും, ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ബി.ഭവേഷ് ഫലവൃക്ഷത്തൈകൾ കൈമാറുന്നു.

 

Prev Post

മിഷേൽ ഷാജിയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക്‌ നിവേദനം…

Next Post

പരിസ്ഥിതി ദിനം ആചരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

post-bars