ശ്രേഷ്ഠ കാതോലിക്ക ബാവക്ക് വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ സ്വീകരണം. —
പിറവം : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനോടനുബന്ധിച്ചു ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബെസ്സേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം നൽകി. 10-ഞായറാഴ്ച രാവിലെ 7-ന് ഏഴക്കരനാട് കവലയിൽ നിന്നും നൂറു കണക്കിന് വാഹനങ്ങൾ, വാദ്യമേളങ്ങൾ എന്നിവയോടെ രാജോജിത സ്വീകരണം നൽകി പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് .8-ന് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബാന അർപ്പിക്കുകയും, അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. ഇടവകയിൽ കഴിഞ്ഞ സി. ബി. എസ്. ഇ. പരീക്ഷയിൽ 500-ൽ 499 മാർക്കുവാങ്ങിയ മാമ്മലയിൽ,ബേസിൽ എബിൻ മർക്കോസിനെയും, നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ് ലഭിച്ച മാവേലിൽ അലൻ. എം. മാത്യൂസ് നെയും ഇടവകയുടെ മെമെന്റോ നൽകി ബാവ ആദരിച്ചു. അതോടൊപ്പം യുത്ത് അസോസിയേഷൻ നടപ്പിലാക്കുന്ന നിറവ് എന്ന ധനസഹായ പദ്ധതിയുടെ ലോഗോയുടെ പ്രെകാശനവും, മിഖായേൽ ഫ്രെണ്ട്സ് നൽകുന്ന ധന സഹായവിതരണവും ശ്രേഷ്ഠ ബാവ നിർവഹിച്ചു. അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ, മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. വികാരി ഫാ. ജേക്കബ് കൂളിയാട്ട്, അസോസിയേഷൻ പ്രസിഡന്റ് ഷെവ. എം. ജെ. മർക്കോസ്, സെക്രട്ടറി എൻ. ടി. കുര്യാക്കോസ്, ട്രഷറർ അജി പോൾ, ജനറൽ കൺവീനർ ടി. എ. റോയ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.കുർബാനക്ക് ശേഷം താഴത്തെ കുരിശിങ്കലേക്കു പ്രെദിക്ഷണവും, ലേലവും , നേർച്ച സദ്യയും നടന്നു.
ചിത്രം : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനോടനുബന്ധിച്ചു ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബെസ്സേലിയോസ് ജോസഫ് ബാവ കുർബാന അർപ്പിക്കുന്നു
