ആത്മീയതയെ സമൂഹത്തിന്റെ നട്ടെല്ലായി മാറ്റണം – രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി നരസിംഹാനന്ദ
പിറവം : പുതിയതലമുറ എന്തുകൊണ്ടാണ് ഭാരതീയസംസ്ക്കാത്തിൽ നിന്നും പൈതൃകത്തിൽ നിന്നും അകന്ന് പോകുന്നതെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ പറഞ്ഞു. ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വിശിഷ്ടാത്ഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മാറണമെങ്കിൽ ഭൂരിപക്ഷം വരുന്ന മധ്യവർഗ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റത്തിനുവേണ്ടിയാണ് സ്വാമി ചിന്മയാനന്ദ പ്രധാനമായും ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറി ലളിതപ്രതിഷ്ഠാനിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ രണ്ടാംദിനം വിദ്യാഭ്യാസം, സമൂഹം, എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്ന ചർച്ചകൾ ഡയറക്ടർ സ്വാമി അനുകൂലാനന്ദവിശദീകരിച്ചു. പ്രൊഫ.ഗണ്ടി എസ്.മൂർത്തി,ഡോ. ശകുന്തള നാഗ്പാൽ, സാഹന സിംഗ്, സ്വാമിനി സംപ്രതിഷ്ഠാനന്ദ, ഡോ.രാധാകൃഷ്ണൻ പിള്ള, ഡോ.നാഗരാജ് നീർച്ചൽ തുടങ്ങിയ പ്രമുഖരുടെ പ്രഭാഷണങ്ങൾ അന്താരാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെസമ്പന്നമാക്കി.
ചിത്രം : ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ വിശിഷ്ടാത്ഥിയായി പങ്കെടുത്ത് സംസാരിക്കുന്നു.
