ചെങ്ങോല പാടം കുടിവെള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു
പിറവം : മുളന്തുരുത്തി,ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്ങോല പാടം നഗറിൽ നാളുകളായി പ്രവർത്തനം നിലച്ച് പരിതാപകരമായ അവസ്ഥയിൽ കിടന്നിരുന്ന കുടിവെള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു. 25 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന മോട്ടോർ പുരയും കിണറും സംഭരണ ടാങ്കും ശുചീകരിച്ചെടുത്ത് കുടിവെള്ള പദ്ധതിയെ ഉപകാരപ്രദമാക്കി. ഗുണഭോക്താക്കൾക്ക് ജലദൗർബല്യത്തിന് പരിഹാരം കണ്ടെത്തി നാശോൻമുഖമായി കിടന്ന കുടിവെള്ള പദ്ധതിയെക്കുറിച്ച് പ്രദേശവാസികൾ
വാർഡ് മെമ്പർ കെ പി. മധുസൂദനോട് പറയുകയും ഇക്കാര്യം ഗ്രാമ
പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജുമായി മെമ്പർ കൂടി ആലോചിച്ച ശേഷം കുടിവെള്ള പദ്ധതി പുനർനിർമ്മിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ്ണ പിന്തുണയും കാര്യങ്ങൾ എളുപ്പമാക്കി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് മഞ്ജു അനിൽകുമാർ, മെമ്പർ കെ പി മധുസൂദനൻ , കെ പി എം എസ് ശാഖ പ്രസിഡൻ്റ് സീന, ഷാജി മലയൻ, ഡാനിഷ് എം, നിമേഷ്, നീതു തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : ചെങ്ങോല പാടം കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ് നിർവഹിക്കുന്നു.
